വാർഷികാഘോഷവും കുടുംബസംഗമവും
1563769
Saturday, May 31, 2025 5:25 AM IST
കൂടരഞ്ഞി: ബത്തേരി രൂപതയുടെ സാമൂഹ്യക്ഷേമ പ്രസ്ഥാനമായ സോഷ്യൽ സർവീസ് സെന്റർ കൂടരഞ്ഞി യൂണിറ്റിന്റെ ഒന്നാം വാർഷികവും കുടുംബ സംഗമവും നടത്തി. കോഴിക്കോട് മേഖല ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടത്തിൽ അധ്യക്ഷനായിരുന്ന പൊതുയോഗം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് മുഖ്യാതിഥിയായിരുന്നു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ബിനോയ് പുരയിടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജനപ്രതിനിധികളായ ജെറീന റോയ്, ബിന്ദു ജയൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
കൂടാതെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ശ്രേയസ് കുടുംബാംഗങ്ങളായ 19 കുട്ടികൾക്ക് മൊമെന്റോ നൽകി. ശ്രേയസ് കോഴിക്കോട് മേഖല കോഡിനേറ്റർ ലിസി റെജി മുഖ്യപ്രഭാഷണം നടത്തി. മേഖല ആനിമേറ്റർ ഐസക്ക് മനക്കത്തോട്ടം, യൂണിറ്റ് സെക്രട്ടറി സജി പുളിക്കണ്ടം, കമ്മിറ്റി അംഗമായ ജോമ സുരേഷ് എന്നിവർ പ്രസംഗിച്ചു.