കെഎസ്ഇബി കണ്ട്രോള് റൂം തുറന്നു
1562824
Tuesday, May 27, 2025 7:30 AM IST
കോഴിക്കോട്: ജില്ലയില്‍ കെഎസ്ഇബിയുടെ കീഴില്‍ കണ്ട്രോള് റൂം തുറന്നു. 9496010692 എന്ന നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വൈദ്യുതി തടസവും അപകടസാധ്യതയും സംബന്ധിച്ച് പരാതികള്‍ വിളിച്ചറിയിക്കാം.
വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം അത് സെക്ഷന്‍ ഓഫീസുകളിലോ, 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ അറിയിക്കണം.
പരാതികള്‍ അറിയിക്കാന്‍ 1912 എന്ന ടോള്‍ ഫ്രീ നമ്പറിലോ വാട്ട്സ്ആപ്പ് നമ്പറായ 9496001912 മുഖേനയോ ബന്ധപ്പെടാവുന്നതാണെന്നും കോഴിക്കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.