28 നഴ്സുമാരുടെ കവിതാ സമാഹാരം പുറത്തിറങ്ങുന്നു
1562826
Tuesday, May 27, 2025 7:30 AM IST
കോഴിക്കോട്: ജില്ലയിലെ സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ജോലി െചയ്യുന്ന 28 നഴ്സുമാരുടെ കവിതാസമാഹാരം പുറത്തിറങ്ങുന്നു.
ഇടനേരങ്ങളിലെ തണല്‍വഴികള്‍ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശനം 30ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.എഴുത്തുകാരന് കല്‍പ്പറ്റ നാരായണന് ഉദ്ഘാടനം ചെയ്യും.
കവി പി.കെ. ഗോപി പ്രകാശനം നിര്‍വഹിക്കും. ഷീലാ ടോമി പുസ്തകം ഏറ്റുവാങ്ങും. േകാഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്സിംഗ് ഓഫീസര്‍ കെ.പി. സഫീന,റസാക്ക് കല്ലേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.