സെവന്‍സ് ഫുട്ബോള്‍: കാറ്റലോണിയ മുക്കം ജേതാക്കള്‍
1562827
Tuesday, May 27, 2025 7:30 AM IST
കൂടരഞ്ഞി: സിഗ്നേച്ചര്‍ സ്പോര്‍ട്സ് ക്ലബ് കൂടരഞ്ഞി സംഘടിപ്പിച്ച രണ്ടാമത് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കാറ്റലോണിയ മുക്കത്തിന് കിരീടം. കെഎഫ്എ കാരമൂലയെ എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തിയാണ് കാറ്റലോണിയ കിരീടം ചൂടിയത്.
ടൂര്‍ണമെന്റിന്റെഉദ്ഘാടനം ലിന്റോ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. വിജയികള്‍ക്ക് ബാജി ജോസഫ് ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു.
ദേവഗിരി സെന്റ് ജോസഫ് കോളജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഫ. ബോണി അഗസ്റ്റിന്, ക്ലബ് പ്രസിഡന്റ് സിജോ മച്ചുകുഴിയില്‍, മെല്ബിന് അഗസ്റ്റിന്, ദിലീപ് മാത്യൂസ് എന്നിവര്‍ സന്നിഹിതരായിരുന്നു.