തലയാട് റോഡില്‍ മണ്ണിടിച്ചില്‍, ഗതാഗതം നിരോധിച്ചു
1562829
Tuesday, May 27, 2025 7:30 AM IST
കൂരാച്ചുണ്ട്: മലയോര ഹൈവേ നിര്‍മ്മാണം നടക്കുന്ന ഇരുപത്തെട്ടാംമൈല്‍ - തലയാട് റോഡിലെ ഇരുപത്താറാം മൈല്‍ മേഖലയില്‍ വന്‍ മണ്ണിടിച്ചില്‍. ഒന്നിലധികം സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞതിനാല്‍ തലയാട് -28ാം മൈല്‍ റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
റോഡില്‍ നിന്നും ഉയര്ന്നുനില്ക്കുന്ന തിണ്ടിലെ കല്ലും മണ്ണും മരങ്ങളുംഇടിഞ്ഞ് റോഡിലേക്ക് പതിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പാടെ മുടങ്ങിയ നിലയിലാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഈ റൂട്ടില്‍ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുമുണ്ട്. ഇന്നലെ വൈകിട്ടോടെ ഇരുപത്തെട്ടാംമൈല്‍ ഭാഗത്തും മണ്ണിടിച്ചിലുണ്ടായി.
മഴയെ തുടര്‍ന്ന് റോഡിലേക്ക് പതിച്ച മണ്ണ് നീക്കം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കക്കയം റൂട്ടില്‍ വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയാത്തതിനാല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.