ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
1576594
Thursday, July 17, 2025 10:25 PM IST
താമരശേരി: പുതുപ്പാടി ഗവ. സ്വീഡ് ഫാമില്‍ നിലം ഉഴുത് മറിക്കുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞ് ഫാം ട്രാക്ടര്‍ ഡ്രൈവര്‍ മരിച്ചു. മലപുറം വളഞ്ഞപാറ ഞാറ്റുംപറമ്പില്‍ ഹരിദാസന് (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് അപകടം.
നിലം ഉഴുത് മറിക്കുന്നതിനിടെ തലകീഴായി മറിഞ്ഞ ട്രാക്ടറിനടിയില്‍ കുടുങ്ങിയ ഹരിദാസനെ സഹ തൊഴിലാളികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ചെളിയില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് ഏറെ പണിപെട്ട് ഹരിദാസിനെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പരേതരായ കരിയാത്തൻ-കൊല്ലായി ദമ്പതിമാരുടെ മകനാണ് ഹരിദാസൻ. ഭാര്യ: സുലോചന (ആശാവർക്കർ). മക്കൾ: അരുൺ ഹരിദാസ്, ഹിരൺ ഹരിദാസ്. സഹോദരങ്ങൾ: ശാരദ, സൗമിനി, പരേതനായ ശശി.