സാം തോമസിന് സ്നേഹാദരം
1576751
Friday, July 18, 2025 5:17 AM IST
കോഴിക്കോട്: അരനൂറ്റാണ്ടിലേറെയായി മലയാള നാടകവേദിയിൽ സജീവ സാന്നിധ്യമായ സാം തോമസിനെ സുഹൃദ്സംഘം ആദരിക്കുന്നു.
പ്രൈമറി സ്കൂൾ കാലം തൊട്ട് നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയ സാം തോമസ് 1958 മുതൽ ദേവഗിരി സെന്റ് ജോസ്ഫ്സ് കോളജിൽ ഹോസ്റ്റൽ വിഭാഗത്തിൽ അക്കൗണ്ടന്റാണ്. നാടകരചയിതാവ്, നടൻ, സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ കോഴിക്കോടൻ നാടകവേദിക്ക് സുപരിചിതനായ സാം തോമസ് ഏതാനും ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഇന്ന് വൈകുന്നേരം 4.30 ന് കോഴിക്കോട് ചാവറ കൾചറൽ സെന്ററിൽ നടക്കുന്ന സുഹൃദ് സമ്മേളനം പ്രമുഖ മലയാള സിനിമാ സംവിധായകൻ വി.എം. വിനു ഉദ്ഘാടനം ചെയ്യും. കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുനിയന്തോടത്ത് പൊന്നാട അണിയിക്കും.