സ്റ്റുഡന്റ് അംബാസഡേഴ്സ് മീറ്റ്അപ്പ്: ലേണേഴ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു
1576512
Thursday, July 17, 2025 5:35 AM IST
മുക്കം: ജില്ലയിലുള്ള എൻജിനീയറിംഗ്, പോളിടെക്നിക്, ആർട്സ് കോളജുകളിൽ നിന്നുള്ള വിദ്യാർഥികളായ കരിയർ അംബാസിഡർമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്റ്റുഡന്റ് അംബാസഡേഴ്സ് മീറ്റപ്പ് "ലേണേഴ്സ് ഫെസ്റ്റ് 2025' ഡോൺ ബോസ്കോ കോളജ് മാമ്പറ്റയിൽ നടന്നു.
വിദ്യാർഥികളിലെ നേതൃഗുണങ്ങൾ, ആത്മവിശ്വാസം, ചാരുത തുടങ്ങിയവ വർധിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചുള്ള ട്രെയിനിംഗ് പ്രോഗ്രാമാണ് നടന്നത്. പരിപാടിയുടെ ഉദ്ഘാടനം ഡോൺ ബോസ്കോ കോളജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോബി എം. ഏബ്രഹാം നിർവഹിച്ചു.
കോളജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ അധ്യക്ഷനായി. കെ-ഡിസ്ക് പ്രതിനിധികളായ വിനീത് വിജയൻ, ജയഗോവിന്ദ്, ആലീന ഷാജി പ്രസംഗിച്ചു. പരിപാടികൾക്ക് കോളജ് വൈസ് പ്രിൻസിപ്പൽ ജിജി ജോർജ്, കോളജ് പിആർഒ സന്തോഷ് അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.