കേരള ബാങ്ക് പന്തീരങ്കാവ് ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറി
1575969
Tuesday, July 15, 2025 7:48 AM IST
കോഴിക്കോട് : പ്രവര്‍ത്തനരംഗത്ത് 20 വര്‍ഷം പിന്നിടുന്ന കേരള ബാങ്ക് പന്തീരാങ്കാവ് ശാഖ ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടത്തിലേക്ക് മാറി. മരക്കാട്ടുപുറത്ത് അര്‍ക്കേഡില്‍ സജ്ജീകരിച്ച ശാഖ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഇ.രമേശ് ബാബു അധ്യക്ഷത വഹിച്ചു.
ഇടപാടുകാരായ ഡോ.ഗ്രേസ് ജോബ്,ടി.വി. ഗംഗാധരന്, ദേശീയ ഗെയിംസ് തൈക്കോണ്ടോയില്‍ വെങ്കല മെഡല്‍ നേടിയ സഹോദരങ്ങളായ ലയ ഫാത്തിമ, സെബ എന്നിവരെ ഗോപി കോട്ടമുറിക്കല്‍ ആദരിച്ചു.