സ്വയം പ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1575643
Monday, July 14, 2025 5:32 AM IST
നെല്ലിപ്പൊയിൽ: സെന്റ് ജോൺസ് ഹൈസ്കൂളിൽ ഡിസിഎൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ പോലീസ് വകുപ്പിന്റെ സഹകരണത്തോടെ സ്വയം പ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
സ്ത്രീ സുരക്ഷയുടെ പ്രാധാന്യം മനസിലാക്കി വിദ്യാർഥികളിൽ ആത്മവിശ്വാസം വർധിപ്പിക്കുക, സ്വയം പ്രതിരോധ വിദ്യകൾ അഭ്യസിപ്പിക്കുന്നതിലൂടെ പെൺകുട്ടികളിലെ ആശങ്കകളും ഭയങ്ങളും കുറയ്ക്കുക എന്നീ ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. താമരശേരി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷീജ വിദ്യാർഥികൾക്കായി ക്ലാസ് നയിച്ചു.
സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ജി. ജീജയുടെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പ്രായോഗിക പരിശീലനം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ, ഡിസിഎൽ കൺവീനർ ട്രിഫ്റ്റി സെബാസ്റ്റ്യൻ, ഡിസിഎൽ സ്കൂൾ ഡെപ്യൂട്ടി ലീഡർ അന്ന ബെൻ എന്നിവർ നേതൃത്വം നൽകി.