കേന്ദ്ര വനം- പരിസ്ഥിതി നിയമം ഭേദഗതി ചെയ്യണം: കർഷക സംഘം
1575265
Sunday, July 13, 2025 5:34 AM IST
ചക്കിട്ടപാറ: കർഷക ദ്രോഹ കേന്ദ്ര വനം- പരിസ്ഥിതി നിയമം ഭേദഗതി ചെയ്യണമെന്ന് കേരള കർഷക സംഘം ചക്കിട്ടപ്പാറ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റേറ്റ് കമ്മിറ്റി അംഗം പി.സി. ഷിജു ഉദ്ഘാടനം ചെയ്തു.
വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എം.ബി പ്രകാശൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, സുജാത മനക്കൽ, സിപിഎം ലോക്കൽ സെക്രട്ടറി എ.ജി. ഭാസ്കരൻ, പി.പി.രഘുനാഥ്, ഐ.സുരേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.ബി.പ്രകാശൻ (സെക്രട്ടറി), പി.എ.ജോർജ് (പ്രസിഡന്റ്), ഐ. സുരേഷ് (ട്രഷറർ). 21അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
കർഷകർക്ക് അർഹതപ്പെട്ട പട്ടയം ഉടൻ വിതരണം ചെയ്യുക, പേരാമ്പ്ര ഫാർമേഴ്സ് പ്രൊഡ്യൂസർസ് കമ്പനിയുടെ പ്രതിസന്ധി അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുക, രാസ വളത്തിന്റെ അന്യായ വിലവർധനവ് തടയുക, ചക്കിട്ടപ്പാറയിൽ 12 മീറ്റർ വീതി ഉറപ്പു വരുത്തി മലയോര ഹൈവേ നിർമാണം പൂർത്തിയാക്കുക എന്നീ പ്രമേയങ്ങളും പാസാക്കി.