കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു തകർന്നു
1574806
Friday, July 11, 2025 5:19 AM IST
കോടഞ്ചേരി: കൈതപ്പൊയിൽ- അഗസ്ത്യന്മുഴി റോഡിൽ വീണ്ടും വാഹനാപകടം. കണ്ണോത്ത് അങ്ങാടിയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു.
അരീക്കോട് സ്വദേശിയുടെകാറാണ് അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല. പോസ്റ്റ് തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടു. രണ്ടുമാസത്തിനിടെ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്.