പ്രതിഷേധ സദസ് സംഘടിപ്പിച്ചു
1574811
Friday, July 11, 2025 5:22 AM IST
കോഴിക്കോട്: പണിമുടക്ക് ദിനത്തിൽ ജോലിക്ക് ഹാജരായ വെസ്റ്റ്ഹിൽ എൻജിനീയറിംഗ് കോളജ് ജീവനക്കാരനും ബ്രാഞ്ച് പ്രസിഡന്റുമായ കെ.ടി. രമേശനെ ഓഫീസിൽ അതിക്രമിച്ച് കയറി കൈയ്യേറ്റം ചെയ്ത സമരക്കാരുടെ നടപടിക്കെതിരേ എൻജിഒ അസോസിയേഷൻ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരി ഉദ്ഘാടനം ചെയ്തു. താമരശേരി ബ്രാഞ്ച് പ്രസിഡന്റ് പി. അരുൺ അധ്യക്ഷനായി. സെറ്റോ ജില്ലാ ചെയർമാൻ സിജു കെ. നായർ, താലൂക്ക് ചെയർമാൻ മധു രാമനാട്ടുകര, ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് ചേമ്പാല, എലിസമ്പത്ത് ടി. ജേക്കബ്, കെ. ലിജിന, കെ.ടി. രാജി, റോഷ്ണ ഡെൻസിൽ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ പ്രകടനത്തിന് എം.വി. ബഷീർ, വി. ബെനഡിക്ട്, കെ. ജോതിഷ് കുമാർ, കെ. അഫ്സൽ, കെ. ജയേഷ്, കെ.ടി. രമേശൻ, കെ.ടി. നിഖിൽ എന്നിവർ നേതൃത്വം നൽകി.