തെരുവു നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ
1574810
Friday, July 11, 2025 5:19 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ ടൗണിലുണ്ടായിരുന്ന തെരുവു നായകളെ ടൗണിന്റെ പല ഭാഗത്തായി ചത്തനിലയിൽ കണ്ടെത്തി. ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി കൊന്നതെന്നാണ് അനുമാനം. ചില വീടുകളിൽ നിന്ന് ഉപേക്ഷിച്ച മികച്ചയിനം നായകളും കൂട്ടത്തിലുണ്ട്. സംഭവത്തിൽ അന്വേഷണം വേണമെന്ന് മൃഗ സ്നേഹികൾ ആവശ്യപ്പെട്ടു.