പൈങ്കുളം പാടശേഖരം കൃഷിയോഗ്യമാക്കണമെന്ന്
1574552
Thursday, July 10, 2025 5:16 AM IST
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന പൈങ്കുളം പാടശേഖരത്തെ ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് മെച്ചപ്പെടുത്തി കൃഷി യോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് എരവട്ടൂർ ടൗൺ യൂണിറ്റ് കർഷക സംഘം സമ്മേളനം ആവശ്യപ്പെട്ടു.
ഏക്കർ കണക്കിന് വ്യാപിച്ചു കിടക്കുന്ന നെൽവയൽ കൃഷി പുനരാരംഭിക്കാൻ കര്‍ഷകരെ പരിശീലിപ്പിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. പഴയ കാലത്ത് നരിക്കിലാപ്പുഴ മുതൽ പുതുക്കൈ പുറത്തു വരെ സുഖകരമായി വെള്ളം ഒഴുകി പോയിരുന്ന തോട് പുനർ നിർമിച്ച് ജൈവത്തോട് ആക്കി രൂപപ്പെടുത്തുകയും കൃഷിക്ക് അനുയോജ്യമായി പ്രവർത്തന ക്ഷമമാക്കുകയും ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
മേഖലാ സെക്രട്ടറി കെ.പി. ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എം. ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.എം. ബാബു അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ, എം.എം. രാജേഷ്, ടി.പി. ഗംഗാധരൻ, ഇ. കുഞ്ഞബ്ദുള്ള, സി.കെ. ബാലകൃഷ്ണൻ, ഷാജി തലത്താറ, പി. ശശി, കെ. രാധാകൃഷ്ണൻ നായർ, ശശി തലത്താറ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ: പി. ശശി (പ്രസിഡന്റ്), കെ. രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്), ഇ.എം. ബാബു (സെക്രട്ടറി), ഷാജി തലത്താറ (ജോയിന്റ് സെക്രട്ടറി), ടി.പി. ഗംഗാധരൻ (ട്രഷറർ).