വ്യാജ നോട്ടുകളുടെ ഉറവിടം കണ്ടെത്തണം: ബിജെപി
1574803
Friday, July 11, 2025 5:19 AM IST
കോഴിക്കോട്: കൊമ്മേരിയിലെ മുക്കണ്ണിതാഴത്തുള്ള അയല്‍ക്കൂട്ടത്തിലെ അംഗം കുറ്റിയില്‍ താഴത്തെ ഒരു സഹകരണ ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന വ്യാജ നോട്ടുകളുടെ ഉറവിടം കണ്ടെത്തണമെന്ന് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു.
ബിജെപി കൊമ്മേരി ഏരിയ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം ഊര്‍ജിതപ്പെടുത്തി യഥാർഥ പ്രതികളെ പുറത്ത് കൊണ്ടുവരണം.
അഞ്ഞൂറ് രൂപയുടെ 21 നോട്ടുകളാണ് ബാങ്കിലെത്തിയത്. വ്യാജ നോട്ടും കള്ളപ്പണവും വ്യാപകമായിരിക്കുകയാണ്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്റ് പി.വി. ദിനേശന് അധ്യക്ഷത വഹിച്ചു.