യൂത്ത് ലീഗ് സമരാഗ്നി സംഘടിപ്പിച്ചു
1574555
Thursday, July 10, 2025 5:16 AM IST
പേരാമ്പ്ര: ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വയ്ക്കുക എന്ന ആവശ്യമുന്നയിച്ച് പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് സമരാഗ്നി എന്ന പേരിൽ പ്രകടനവും മന്ത്രിയുടെ കോലം കത്തിക്കൽ പ്രതിഷേധവും സംഘടിപ്പിച്ചു.
സമരത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ്, ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, കെ.സി. മുഹമ്മദ്, സലീം മിലാസ്, സത്താർ കീഴരിയൂർ, സി.കെ ജറീഷ്, ശംസുദ്ധീൻ വടക്കയിൽ, സി.കെ. ഹാഫിസ്, ആർ.എം. നിഷാദ്, സഈദ് അയനിക്കൽ, എം.കെ. ഫസലുറഹ്മാൻ, ആഷിക് പുല്യോട്ട് എന്നിവർ നേതൃത്വം നൽകി.