പ്രതിഷേധിച്ചു
1574556
Thursday, July 10, 2025 5:19 AM IST
പേരാമ്പ്ര: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരേ യുഡിഎഫും ബിജെപിയും നടത്തുന്ന ആഭാസ സമരത്തിനെതിരേ ജനാധിപത്യ മഹിളാ അസോസിയേഷൻ നൊച്ചാട് സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയൂരിൽ പ്രതിഷേധ പ്രകടനവും പൊതു യോഗവും നടത്തി.
പ്രഭാ ശങ്കർ, സലില, പദ്മിനി, സുനിത നാഞ്ഞൂറ, സനില ചെറുവറ്റ എന്നിവർ നേതൃത്വം നൽകി. സിപിഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.