കക്കയത്ത് അടിയന്തരാവസ്ഥയുടെ വാർഷികം ആചരിച്ചു
1574809
Friday, July 11, 2025 5:19 AM IST
കൂരാച്ചുണ്ട്: സിപിഎം ബാലുശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയുടെ ഒൻപതാം വാർഷികം ആചരണത്തോടനുബന്ധിച്ച് അടിയന്തരാവസ്ഥയുടെ ചരിത്രം പേറുന്ന കക്കയത്ത് "ഓർമ്മകളുടെ പോരാട്ടം' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു.
അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിക്കുകയും പോലീസ് പീഡനത്തിന് ഇരയാവുകയും ചെയ്ത പോരാളികളെ ജില്ലാ സെക്രട്ടറി എം. മെഹബൂബ് ആദരിച്ചു.
ഇസ്മായിൽ കുറുമ്പൊയിൽ, ടി.കെ. സുമേഷ്, പി.പി പ്രേമ, വി.എം. കുട്ടികൃഷ്ണൻ, എം.കെ. നളിനി, എ.കെ. മണി, പി.പി. രവീന്ദ്രനാഥ്, കെ.ജി. അരുൺ, വി.ജെ. സണ്ണി എന്നിവർ പ്രസംഗിച്ചു.