ഹയര്‍സെക്കന്‍ഡറി തുല്യത: 1985 പേര് പരീക്ഷയെഴുതും
1574557
Thursday, July 10, 2025 5:19 AM IST
കോഴിക്കോട്: ഇന്ന് മുതല്‍ 27 വരെ നടക്കുന്ന ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷയെഴുതാന്‍ ജില്ലയില്‍നിന്ന് 1985 പഠിതാക്കള്‍. ഒന്നാം വര്‍ഷ പരീക്ഷക്ക് 761 പേരും രണ്ടാം വര്‍ഷത്തേതിന് 1224 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്.
14 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. മേരിക്കുന്ന് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് സ്കൂള്‍ കേന്ദ്രത്തില്‍ പരീക്ഷയെഴുതുന്ന വിരമിച്ച കായികാധ്യാപകന് 77കാരനായ നാരായണനാണ് മുതിര്‍ന്ന പഠിതാവ്.