ഇടതു സംഘടനകൾ ആക്രമണം അഴിച്ചുവിടുന്നു: കെപിഎസ്ടിഎ
1574807
Friday, July 11, 2025 5:19 AM IST
കോഴിക്കോട്: തുടർഭരണം നഷ്ടമാകുമെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിയാത്ത ഇടത് പക്ഷ സംഘടനകൾ അക്രമം അഴിച്ചു വിടുകയാണെന്ന് കെപിഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ പറഞ്ഞു.
അധ്യാപകർക്കും ജീവനക്കാർക്കും എഴുപത്തിഅയ്യായിരം കോടിയുടെ ആനുകൂല്യങ്ങൾ കുടിശികയാക്കിയ സംസ്ഥാന ഗവൺമെന്റിനെതിരേ സമരം ചെയ്യാതെ കേന്ദ്രത്തിനെതിരേ സമരാഭാസം നടത്തുകയാണ് ഇടത് പക്ഷ സംഘടനകൾ.
അപഹാസ്യമായ സമരത്തിന്റെ മറവിൽ സമരം ചെയ്യാത്ത അധ്യാപകരെ ആക്രമിച്ചവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎസ്ടിഎ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി.ടി. ബിനു അധ്യക്ഷത വഹിച്ചു.