ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്നു; വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു
1574551
Thursday, July 10, 2025 5:16 AM IST
വടകര: താഴെ അങ്ങാടി കൊയിലാണ്ടി വളപ്പില്‍ പാചക വാതക സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു.
അപകടത്തില്‍ വീടിന്റെ അടുക്കള ഭാഗത്തിനു കേടുപറ്റി. പുതിയപുരയില്‍ ഉസ്മാന്റെ വീട്ടിലാണ് അഗ്നിബാധ. പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ ഉയരുകയായിരുന്നു. ഉസ്മാനും ഭാര്യയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവരുടെ നിലവിളികേട്ട് സമീപത്തുള്ള ആളുകള്‍ ഓടിക്കൂടി വെള്ളം ഒഴിച്ച് തീ നിയന്ത്രിക്കുകയായിരുന്നു. വടകരയില്‍ നിന്നു ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. ഫ്രിഡ്ജ് ഉള്‍പെടെയുള്ള വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു.
വയറിംഗിനു കേടുപറ്റി. കെ.കെ.രമ എംഎല്‍എ, കൗണ്‍സിലര്‍ ബി.വി.നിസാബി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.