വന്യമൃഗ ശല്യം; ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന്
1574550
Thursday, July 10, 2025 5:16 AM IST
കൂടരഞ്ഞി: കൂമ്പാറ, പീടികപ്പാറ, തേനരുവി എന്നിവിടങ്ങളിൽ കാട്ടാന ആക്രമണം മൂലം ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.
രൂക്ഷമായ കൃഷിനാശം കർഷകരുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. കാട്ടാനകളെ പ്രതിരോധിക്കാൻ സോളാർ വേലികൾ കാര്യക്ഷമമല്ലാത്തതിനാൽ കിടങ്ങുകൾ നിർമിക്കുകയാണ് വേണ്ടത്.
നിർമിത ബുദ്ധിയുടെ സഹായത്തോടുകൂടി അവയെ പ്രതിരോധിക്കണം. വന്യമൃഗങ്ങളിൽ നിന്നും കൃഷിക്കും കർഷകനും സംരക്ഷണം ലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.