മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
1574638
Thursday, July 10, 2025 10:17 PM IST
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വിരുന്നുകണ്ടി പീടിയേക്കൽ സജീവൻ (54) ആണ് മരിച്ചത്.
കുഴഞ്ഞുവീണ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർചികിത്സക്കായി മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലും സജീവനെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: കവിത. മക്കൾ: ആദർശ്, അഭിനന്ദ്.