പ്രതിഷേധ ജ്വാലയ്ക്ക് സ്വീകരണം നൽകി
1575264
Sunday, July 13, 2025 5:34 AM IST
കൂടരഞ്ഞി: കാട്ടാനയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കള്ളിപ്പാറയിൽ നിന്നും ആരംഭിച്ച ആർജെഡി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ ജ്വാലയ്ക്ക് പീടികപ്പാറയിൽ സ്വീകരണം നൽകി.
ജിമ്മി ജോസ് പൈമ്പിള്ളി അധ്യക്ഷത വഹിച്ചു. പി.എം തോമസ് ഉദ്ഘാടനം ചെയ്തു. പാർട്ടി ഭാരവാഹികളായ വിത്സൻ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, എം.ടി. സൈമൺ, ജോർജ് മംഗര, മുഹമ്മദ് കുട്ടി പുളിയ്ക്കൽ, ജോളി പൊന്നും വരിക്കയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുക, ഫോറസ്റ്റ് സെക്ഷൻ ഓഫീസ് പീടികപ്പാറയിൽ സ്ഥാപിക്കുക, കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ജ്വാലയിൽ ആർജെഡി പ്രവർത്തകർ ഉന്നയിച്ചു.