ഐഎൻടിയുസി നിയോജക മണ്ഡലം ക്യാമ്പ് നാളെ
1575270
Sunday, July 13, 2025 5:43 AM IST
പേരാമ്പ്ര: ഐഎൻടിയുസി പേരാമ്പ്ര നിയോജക മണ്ഡലം നേതൃത്വ പഠന ക്യാമ്പ് നാളെ വൈകീട്ട് അഞ്ചിന് തറമ്മലങ്ങാടി കാരയാട് എഎം എൽപി സ്കൂളിൽ നടക്കും.
ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി മുഖ്യപ്രഭാഷണം നടത്തും. ക്യാമ്പ് വിജയത്തിനായി തറമ്മലങ്ങാടി ഇന്ദിരാഭവനിൽ ചേർന്ന സ്വാഗത സംഘം രൂപികരണ യോഗം നിയോജക മണ്ഡലം പ്രസിഡന്റ് ഷാജു പൊൻപറ ഉദ്ഘാടനം ചെയ്തു.
യൂസഫ് കുറ്റിക്കണ്ടി അധ്യക്ഷത വഹിച്ചു. അരിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി, യുഡിഎഫ് ചെയർമാൻ സി. രാമദാസ്, ലതേഷ് പുതിയെടുത്ത്, ശ്രീധരൻ കണ്ണമ്പത്ത്, സി.പി. സുഹനാദ്, മുഹമ്മദ് എടച്ചേരി, രാമചന്ദ്രൻ ചിത്തിര, കെ.പി. രാജീവൻ, ടി. മുത്തു കൃഷ്ണൻ, ചാത്തോത്ത് മോഹൻദാസ്, പി.കെ.കെ ബാബു, കെ.എം.എ ജലീൽ എന്നിവർ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികൾ: ശശി ഊട്ടേരി (ചെയർമാൻ), മുഹമ്മദ് എടച്ചേരി (കൺവീനർ).