ജൈവവൈവിധ്യ രജിസ്റ്റർ പരിഷ്കരണ നടപടികൾ ആരംഭിച്ചു
1575260
Sunday, July 13, 2025 5:34 AM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ ജനകീയ പങ്കാളിത്തത്തോടു കൂടി ഡിജിറ്റൽ രൂപത്തിലാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോടഞ്ചേരി പഞ്ചായത്തിലെ ജൈവ സമ്പത്ത് വരും തലമുറയ്ക്ക് വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുക എന്ന് ഉദ്ദേശത്തോടെ കാലാവസ്ഥ വ്യതിയാനം വന്യജീവി അതിക്രമങ്ങൾ കാർഷിക മേഖലയിലെ വെല്ലുവിളികൾ അടക്കമുള്ള ഭാവി പ്രതിസന്ധികളെ പരിഹരിക്കാൻ ആവശ്യമായ വിവരശേഖരണം ആരംഭിച്ചു.
പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജമീല അസീസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർമാരായ റോസിലി മാത്യു,
റിയാനസ് സുബൈർ, വനജ വിജയൻ, ലീലാമ്മ കണ്ടത്തിൽ, റോസമ്മ കയത്തുങ്കൽ, ലിസി ചാക്കോ, ഷാജി മുട്ടത്ത്, ബിന്ദു ജോർജ്, ചിന്ന അശോകൻ വിവിധ വാർഡുകളിൽ നിന്നും രണ്ടു വീതം ജൈവ രജിസ്റ്റർ കാലികമാക്കുന്ന വോളണ്ടിയർമാർ എന്നിവർ സംബന്ധിച്ചു.
കോടഞ്ചേരിയുടെ ജൈവ സമ്പത്തിനെ കുറിച്ച് ചർച്ചയിലും തുടർന്നുള്ള ക്ലാസുകൾക്കും സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാ കോർഡിനേറ്റർ ഡോ. ബിന്ദു, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.