എംഡിഎംഎ കേസിൽ യൂത്ത് ലീഗ് നേതാവ് പിടിയിൽ
1575076
Saturday, July 12, 2025 5:09 AM IST
കൂടരഞ്ഞി: എംഡിഎംഎ കേസിൽ കൂന്പാറയിലെ യൂത്ത് ലീഗ് നേതാവ് പിടിയിൽ. കൂടരഞ്ഞി പഞ്ചായത്ത് മുൻ പ്രസിഡന്റ് സാദിഖലി കൂമ്പാറയാണ് അറസ്റ്റിലായത്. 400 ഗ്രാം എംഡിഎംഎയുമായി അബ്ദുൾഖാദർ എന്നയാളെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അബ്ദുൽ ഖാദറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സാദിഖലിയുടെ വീട്ടിൽ എത്തിയപ്പോഴേക്കും ഭാര്യയെയും കൂട്ടി രക്ഷപെടുകയായിരുന്നു.
കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിനെ വയനാട്ടിൽ ലക്കിടിയിൽ നിന്നും ബത്തേരി പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ബേക്കൽ പോലീസിന് കൈമാറുകയുമായിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.