കോടതി മുറ്റത്ത് ക്രിക്കറ്റ് ആവേശം; ജഡ്ജിമാരെ തോല്പിച്ച് ജീവനക്കാര്‍
1575074
Saturday, July 12, 2025 5:09 AM IST
കോഴിക്കോട്: പതിവില്ലാതെ കോഴിക്കോട് ജില്ലാ കോടതി മുറ്റത്ത് നിറഞ്ഞുനിന്ന ക്രിക്കറ്റ് ആവേശം കണ്ട് കോടതിയില്‍ എത്തിയവര്‍ക്ക് കൗതുകം. ജഡ്ജിമാരും കോടതി ജീവനക്കാരും തമ്മിലുള്ള ആവേശകരമായ കളിയിൽ കോടതി ജീവനക്കാരുടെ ടീം 58 റൺസിന് വിജയിച്ചു.
ടോസ് നേടിയ ജഡ്ജിമാരുടെ ടീം ബൗളിംഗ് തെരഞ്ഞെടുത്തോടെ കോടതി മുറ്റത്ത് കണ്ടത്ത് വീറും വാശിയും നിറഞ്ഞ മത്സരം. എട്ട് ഓവറിൽ കോടതി ജീവനക്കാർ 119 റൺസ് നേടി.അഡീഷനൽ ജില്ലാ ജഡ്ജി ആർ.മധുവിന്റെ നേതൃത്വത്തിലിറങ്ങിയ ജഡ്ജിമാരുടെ ടീമിന് 61 റൺസേ എടുക്കാനായുള്ളൂ. കോർട്ട്മെൻസ് കാലിക്കറ്റിന്റെ കുടുംബോത്സവുമായി ബന്ധപ്പെട്ടാണ് ന്യായാധിപൻമാരും ജീവനക്കാരും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടന്നത്.
ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്ന പ്രിൻസിപ്പൽ മുൻസിഫ് പി.വിവേകിന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ എവർ റോളിങ് ട്രോഫിക്കായാണ് ക്രിക്കറ്റ് മത്സരം നടന്നത്. മത്സരം ഒന്നാം അഡീഷനൽ ജില്ലാ ജഡ്ജി എൻ.ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഇന്ന്നടക്കുന്ന കോടതി ജീവനക്കാരുടെ കുടുംബോത്സവത്തിൽ ട്രോഫികൾ സമ്മാനിക്കും.