വീട്ടില്‍ മോഷ്ടാവ് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
1575081
Saturday, July 12, 2025 5:09 AM IST
കൊയിലാണ്ടി: ദേശീയപാതയ്ക്ക് അരികില്‍ വീട്ടില്‍ മോഷ്ടാവ് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. റോഡരികില്‍ നിന്നും വീടിന്റെ മതില് ചാടി അകത്തുകടന്ന ഇയാള്‍ മുകള്‍നിലവരെ കയറിയിട്ടുണ്ട്.
എന്നാല്‍ വീട്ടില്‍ നിന്നും ഒന്നും മോഷണം പോയിട്ടില്ല. എന്നാല്‍ ഇതിനു തൊട്ടുപിറകിലുള്ള മാവുള്ളി പുറത്തൂട്ട് ശ്രേയസ് എന്നയാളുടെ വീട്ടിലെ ബൈക്ക് മോഷണം പോയിട്ടുണ്ട്. ആന്തട്ട ഗവ.യുപി സ്കൂളിന് സമീപത്തുള്ള തെങ്ങിലോട്ട് സറീനയുടെ വീട്ടില്‍ വെള്ളിയാഴ്ചപുലര്‍ച്ചെ മൂന്നുമണിയോടെയാണ് മോഷ്ടാവ് കയറിയത്.
ഇയാൾ റെയിന്‍കോട്ടും ഹെല്‍മറ്റും ധരിച്ചിരുന്നു. മതില് ചാടി താഴെ ഇറങ്ങി ഷൂ അഴിച്ച് കയ്യില്‍ പിടിച്ചശേഷം പിറകുവശത്തെ ഗ്രില്‍ വഴിയാണ് മുകളിലേക്ക് കയറിയത്.
പിറകിലെ വീട്ടിലെ ബൈക്ക് മോഷണം പോയ സാഹചര്യത്തില്‍ വീട്ടുകാര്‍ അടുത്ത വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്. കൊയിലാണ്ടി പോലീസില്‍ പരാതി നല്കി.