ഉന്നത വിജയിയെ ആദരിച്ചു
1575263
Sunday, July 13, 2025 5:34 AM IST
മുക്കം: സിഎ പരീക്ഷയിൽ ഉന്നത വിജയം നേടി നാടിന് അഭിമാനമായി മാറിയ വിഷ്ണു രാജിന് നാട്ടുകാരുടെ ആദരം. വിഷ്ണു രാജിന്റെ വീട്ടിലെത്തിയാണ് പന്നിക്കോട് പാസ്കോ ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചത്. ഡോ. വി.കെ. സുരേഷ് ബാബു ഉപഹാരം സമർപ്പിച്ചു.
പി.കെ.സി മുഹമ്മദ് പൊന്നാട അണിയിച്ചു. ചടങ്ങിൽ സി. ഫസൽബാബു അധ്യക്ഷത വഹിച്ചു. മജീദ് പുതുക്കുടി, ശ്രീതു ശ്രീനിവാസ്, ജബ്ബാർ പുറായിൽ, കെ.കെ. സബീൽ തുടങ്ങിയവർ സംബന്ധിച്ചു.