25 ലിറ്റർ മാഹി മദ്യം പിടികൂടി
1575257
Sunday, July 13, 2025 5:34 AM IST
കൊയിലാണ്ടി: ബൈക്കിൽ കടത്തുകയായിരുന്ന മാഹി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. തിക്കോടി പാലൂർ കരിയാറ്റിക്കുനി നാണു സ്മാരക റോഡിന് സമീപം റോയൽ എൻഫീൽഡ് ക്ലാസിക് ബൈക്കിൽ കടത്തുകയായിരുന്ന 25 ലിറ്റർ മദ്യമാണ് പിടികൂടിയത്.
മദ്യം കൊണ്ടുവന്ന വടകര ഒഞ്ചിയം വില്ലേജിൽ മടപ്പള്ളി ഇടത്തിൽ വീട്ടിൽ ജാക്സൺ (40) പോലീസ് അറസ്റ്റു ചെയ്തു. മദ്യം കൊണ്ടുവന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.