കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ രാ​മാ​ശ്ര​മം ഉ​ണ്ണീ​രി​ക്കു​ട്ടി പു​ര​സ്‌​കാ​രം ഐ​എ​സ്ആ​ര്‍​ഒ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​സ്. സോ​മ​നാ​ഥി​ന്.

അ​ര​ല​ക്ഷം രൂ​പ​യും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട്ടു​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ക്കു​മെ​ന്ന് രാ​മാ​ശ്ര​മം ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ എം. ​മു​കു​ന്ദ​ന്‍ വാ​ര്‍​ത്താ​സേ​മ്മ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​മേ​ഖ​ല​യ്ക്ക് ഡോ. ​എ​സ്. സോ​മ​നാ​ഥ് ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം. ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​മേ​ഖ​ല​യി​ല്‍ രാ​ജ്യ​ത്തി​ന്റെ യ​ശ​സ് വാ​നോ​ള​മു​യ​ര്‍​ത്തി​യ മ​ഹ​ത് വ്യ​ക്തി​യാ​ണ് സോ​മ​നാ​ഥ്.

അ​തി​സ​ങ്കീ​ര്‍​ണ​മാ​യ ഈ ​രം​ഗ​ത്ത് ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ല്‍ അ​ദ്ദേ​ഹം ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്. അ​തു ലോ​കം അം​ഗീ​ക​രി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശി​ഷ​ന്‍ ഉ​ണ്ണീ​രി​ക്കു​ട്ടി, എ.​അ​ഭി​ലാ​ഷ് ശ​ങ്ക​ര്‍ എ​ന്നി​വ​രും വാ​ര്‍​ത്താ​സേ​മ്മ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.