സാധാരണക്കാരുടെ ആശ്രയം സഹകരണ സംഘങ്ങൾ: രാജു അപ്സര
1575647
Monday, July 14, 2025 5:32 AM IST
മുക്കം: പ്രാഥമിക സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളുമാണ് സാധാരണക്കാരും പാവപ്പെട്ടവരും ഉൾപ്പെടെയുള്ള ജനങ്ങൾക്ക് വായ്പയുടെ കാര്യത്തിൽ ഉപകാര പ്രദമാകുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.
മുക്കം അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി മണാശേരി ബ്രാഞ്ച് ആരംഭിച്ച ഗോൾഡ് ലോൺ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദേശസാൽകൃത ബാങ്കുകളും മറ്റു കൊമേഴ്സ്യൽ ബാങ്കുകളും ഏറ്റവും കൂടുതൽ വായ്പകൾ നൽകി സഹായിക്കുന്നത് വൻകിട കമ്പനികളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും ഒക്കെയാണ്. ചെറുകിട ഇടത്തരം വ്യാപാരികൾക്കും കർഷകർക്കും തൊഴിലാളികൾക്ക് ഒക്കെ ഏറെ ആശ്രയമായിട്ടുള്ളത് പ്രാഥമിക സഹകരണ സംഘങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സൊസൈറ്റി പ്രസിഡന്റ് കപ്പിയേടത്ത് ചന്ദ്രൻ അധ്യക്ഷനായി. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ബിജി മുഖ്യ അതിഥിയായി. വിവിധ രംഗങ്ങളിൽ ഉന്നത വിജയം നേടിയവരെയും സൊസൈറ്റി അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു.
സഹകരണവകുപ്പ് സീനിയർ ഇൻസ്പെക്ടർ കെ. സബീഷ് കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക, സൊസൈറ്റി വൈസ് പ്രസിഡന്റ് കെ. കമലാക്ഷി, പി. പ്രേമൻ, ദീപു പ്രേംനാഥ്, എം.കെ. ബാലൻ, ടി.കെ. സാമി, പി. അലി അക്ബർ,
സൊസൈറ്റി സെക്രട്ടറി വി. സച്ചിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡയറക്ടർമാരായ വി.ആർ അജയചന്ദ്രൻ, എം.പി. മാധവൻ, ഡോ. ഗീത തിലക്, ഇ.കെ. ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.