കൊയിലാണ്ടിയില്‍ മിനി എംസിഎഫ്
1575966
Tuesday, July 15, 2025 7:48 AM IST
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ മിനി എംസിഎഫുകള്‍ (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍) സ്ഥാപിച്ചു. എംസിഎഫിന്റെ നഗരസഭതല ഉദ്ഘാടനം കണയംകോട് സുധ കിഴക്കേപാട്ട് നിര്‍വഹിച്ചു.
നഗരസഭയിലെ 44 വാര്‍ഡുകളില്‍ നിന്നും ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ സൂക്ഷിക്കുന്നതിനാണ് എംസിഎഫ് സ്ഥാപിച്ചത്. പൊതുമേഖല സ്ഥാപനമായ കേരള സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനാണ് എംസിഎഫിന്റെ പ്രവര്‍ത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.