കേരള കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി
1575971
Tuesday, July 15, 2025 7:48 AM IST
ബാലുശ്ശേരി: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ല കമ്മിറ്റി ബാലുശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ല പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി രാജന് വര്‍ക്കി അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, മനോജ് ആവള, ആഷിക്ക് അശോക്, സലീം പുല്ലടി, പൗലോസ് കരിപ്പാക്കുടി, തോമസ് പീറ്റര്‍, വി.ഡി.ജോസ്, ഷാര്‍ളി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.