സ്വകാര്യ ആശുപത്രികള്‍ക്കായി മെഡി.കോളജിനെ സര്‍ക്കാര്‍ തകര്‍ക്കുന്നു: മുസ്ലിംലീഗ്
1575975
Tuesday, July 15, 2025 7:48 AM IST
കോഴിക്കോട്: രാജ്യത്ത് തന്നെ ഏറ്റവുമധികം സാധാരണക്കാര്‍ ആശ്രയിക്കുന്ന കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജിന്റെ പുരോഗതി തടസ്സപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സ്വകാര്യ ആശുപത്രികളുമായുള്ള ഒത്തുകളിയും കനത്ത അഴിമതിയുമാണ് ഗവ.മെഡിക്കല്‍ കോളജിനെ രോഗാതുരമാക്കുന്നതെന്ന നേതാക്കള്‍ പറഞ്ഞു.
രോഗികളും കൂട്ടിരുപ്പുകാരും കൂടാതെ ആുപത്രി ജീവനക്കാരും ഒന്നടങ്കം പ്രതിസന്ധിയിലാണ്. സാധാരണക്കാരായ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളജ് പ്രശ്നങ്ങളുടേയും പ്രയാസങ്ങളുടേയും പടുകുഴിയിലാണ്. വിവാദങ്ങളും ദുരന്തങ്ങളും വാര്‍ത്തയില്‍ ഇടം പിടിച്ചു തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളായി. തിരുവന്തപുരത്തെയും കോട്ടയത്തെയും അനുഭവങ്ങള്‍ പാഠമായെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ അടിയന്തിരമായ ഇടപെടലുകള്‍ ഒട്ടും വൈകിക്കൂട.
ഇന്ന് മെഡിക്കല്‍ കോളജിന് മുമ്പില്‍ നടക്കുന്ന പ്രക്ഷോഭ സംഗമം പുതിയ സമരമുഖം തുറക്കും. രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളജിന് മുമ്പില്‍ നടക്കുന്ന പ്രക്ഷോഭ സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.എ റസാഖ്, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്്മായില്‍, ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.