തിരുവമ്പാടി ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ സ്ഥാനമേറ്റു
1575972
Tuesday, July 15, 2025 7:48 AM IST
തിരുവമ്പാടി: തിരുവമ്പാടി ലയണ്‍സ് ക്ലബ്ബിന്റെ 2025-26 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ഡെന്നിസ് തോമസ് ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് അഡ്വ. ജിമ്മി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡന്റായി സണ്ണി തോമസ്, സെക്രട്ടറിയായി ഷാര്‍ലറ്റ് പോള്‍, ട്രഷററായി അഡ്വ.മോഹന്‍ കെ. ജോസ് തുടങ്ങിയവര്‍ അടങ്ങിയ 11 അംഗ കമ്മറ്റി ചുമതല ഏറ്റെടുത്തു. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റന്റുമാര്- സജന് കുമാര്‍, അഡ്വ. സിബിന് വി. ജോസ്. കമ്മിറ്റി ചെയര്മാന്മാര് - ഡോ. പി.എം. മത്തായി, സാന്റി കളത്തിപറമ്പില്‍, റഹ്മത്തുല്ല, പ്രഫ. പി.എ. മത്തായി. ഡയറക്ടര്‍മാര്‍: ഇ.കെ. സെബാസ്റ്റ്യന്‍, ജയേഷ് സ്രാമ്പിക്കല്‍, കെ.സി.ജോണ്‍, എന്‍.കെ.ജോയ്.
ക്ലബിന്റെ പുതിയ സേവന പദ്ധതിയുടെ ഉദ്ഘാടനം മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. വര്‍ഗീസ് സൈമണ്‍ നിര്‍വഹിച്ചു. റീജിയന് ചെയര്മാന് പി. വി. മോഹന്‍ദാസ്, സോണ്‍ ചെയര്‍പേഴ്സണ്‍ ഷീല പോള്‍, നാല് സത്യജിത് റേ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സജന് കുമാര്‍, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിയ ലീയാന്ദ്ര ഷെര്‍ലറ്റ് എന്നിവരെയും ആദരിച്ചു.
ചാര്‍ട്ടര്‍ പ്രസിഡന്റ് ഡോ. പി.എം. മത്തായി, അഡ്വ. സിബിന് വി. ജോസ്, പ്രഫ. പി.എ. മത്തായി, സാന്റി മൈക്കിള്‍, അന്ന മരിയ മത്തായി, ഷാര്‍ലെറ്റ് പോള്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. ജയേഷ് സ്രാമ്പിക്കല്‍, അഡ്വ. മോഹന്‍ കെ. ജോസ്, ഡോ. പി.എ. മത്തായി എന്നിവര്‍ നേതൃത്വം നല്കി.