നമ്പികുളം മലയിലെ വാറ്റ്കേന്ദ്രം തകര്‍ത്തു
1575977
Tuesday, July 15, 2025 7:49 AM IST
കൂരാച്ചുണ്ട്: എരപ്പാന്‍തോട് നമ്പികുളം മലയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ വാറ്റ്കേന്ദ്രം പേരാമ്പ്ര എക്സൈസ് സംഘം തകര്‍ത്തു. റെയ്ഡില്‍ 300 ലിറ്റര്‍ വാഷും 30 ലിറ്റര്‍ സ്പെന്‍ഡ് വാഷും 20 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി.
നമ്പികുളം മലയില്‍ വ്യാജവാറ്റ് നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് സംഘം രണ്ടര കിലോമീറ്ററോളം കാല്‍നടയായി ഉള്ക്കാട്ടിലെത്തിയാണ് റെയ്ഡ് നടത്തിയത്.
പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ചന്ദ്രന് കുഴിച്ചാലില്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പി.സി.ബാബു, എ.കെ.പ്രകാശന്, പ്രിവന്റിവ് ഓഫീസര്‍ പി.ജെ. ബേബി എന്നിവരാണ് റെയ്ഡ് നടത്തിയത്.