കക്കയത്ത് വൈദ്യുതി മുടക്കം പതിവാകുന്നു
1575970
Tuesday, July 15, 2025 7:48 AM IST
കൂരാച്ചുണ്ട്: മലബാറിലെ പ്രധാനപ്പെട്ട വൈദ്യുതി ഉല്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന കക്കയത്ത് പകല്‍ സമയങ്ങളിലും രാത്രി കാലങ്ങളിലും വൈദ്യുതി വിതരണം പതിവായി തകരാറിലാകുന്നതായി പരാതി.
മഴക്കാലമായതോടെ വൈദ്യുതി തകരാര്‍ നിത്യസംഭവമാണ്. നാട്ടുകാര്‍ ഏറെ ദുരിതത്തിലാണ്. നിലവിലുണ്ടായിരുന്ന വൈദ്യുതിലൈനുകള്‍ നീക്കി കേബിള്‍ സംവിധാനം മുഖേനയാണ് ഇപ്പോള്‍ വൈദ്യുതി വിതരണം നടത്തുന്നത്. അതിനു ശേഷമാണ് സ്ഥിരമായി വൈദ്യുതി മുടങ്ങാന്‍ തുടങ്ങിയതെന്നാണ് പ്രദേശവാസികളുടെ പരാതി.
കക്കയത്തെ വൈദ്യുതി വിതരണത്തിലുള്ള സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കണമെന്ന് മാനസ കക്കയം ആവശ്യപ്പെട്ടു. ജോണ്സണ് കക്കയം അധ്യക്ഷത വഹിച്ചു. സുനില്‍ പാറപ്പുറത്ത് തോമസ്, വെളിയംകുളം തോമസ് പോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.