സ്പീഡ് ബ്രേക്ക് ബാരിയര്‍ നശിപ്പിച്ചതില്‍ പ്രതിഷേധം
1575976
Tuesday, July 15, 2025 7:49 AM IST
കൂടരഞ്ഞി: മലയോര ഹൈവേയില്‍ കരിങ്കുറ്റി സെന്റ് ജോസഫസ് ആശുപത്രിക്കും സ്റ്റെല്ല മാരിസ് സ്കൂളിനും മുന്പില് സ്ഥാപിച്ച സ്പീഡ് ബ്രേക്ക് ബാരിയര്‍ സാമൂഹിക വിരുദ്ധ നശിപ്പിക്കുന്നത് പതിവാകുന്നു. അപകട സാധ്യതയേറിയ ഈ സ്ഥലത്ത് മൂന്നു മാസം മുമ്പാണ് സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ സപീഡ് ബ്രേക്കര്‍ സ്ഥാപിച്ചത്.
സ്കൂളിലേക്കും ആശുപത്രിയിലേക്കും വരുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങള്‍ കുറക്കുന്നതിനും വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫിന്റെ നിര്‍ദേശപ്രകാരം സ്ഥാപിച്ച ബാരിയറാണ് നശിപ്പിച്ചത്.
മുന്‍പ് മൂന്ന് തവണ ബാരിയര്‍ വാഹനമിടിച്ചു നശിപ്പിച്ചു. മറ്റൊരു തവണ ബൈക്ക് യാത്രക്കാരന് ബാരിയര്‍ കല്ലുകൊണ്ട് ഇടിച്ച് നശിപ്പിക്കുകയും ചെയ്തു. തകരാര്‍ പരിഹരിച്ച് പുന:സ്ഥാപിച്ച ബോര്‍ഡാണ് കഴിഞ്ഞദിവസം ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചത്. ഇത് ചെയ്തവരെ നിയമത്തിന്റെ മുന്പില് കൊണ്ടുവരണമെന്ന് ജനകീയ കമ്മിറ്റി ആവശ്യപ്പെട്ടു.