എന്‍ജിഒ അസോസിയേഷന് സി.രവീന്ദ്രന് സ്മൃതി സദസ്സ്
1575973
Tuesday, July 15, 2025 7:48 AM IST
കോഴിക്കോട് : സംഘടനാ രംഗത്ത് അതുല്യ നേതൃത്വത്തിന് ഉടമയായിരുന്നു സി. രവീന്ദ്രനെന്ന് എന്‍ജിഒ. അസോസിയേഷന് ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി പറഞ്ഞു.
മാത്തോട്ടം വനശ്രീയില്‍ കേരള എന്‍ജിഒ അസോസിയേഷന് സംഘടിപ്പിച്ച സി. രവീന്ദ്രന് സ്മൃതി സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണന് അധ്യക്ഷനായി. സംസ്ഥാന കൗണ്‍സില്‍ അംഗം എം. വി. ബഷീര്‍, കെ.ജോതിഷ്കുമാര്‍, കെ. അഫ്സല്, കെ.കെ.അശോകന് , മനോജ് പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു. അനുസ്മരണ സദസ്സിന് ടി.വി. ശ്രീജ കെ.എന്‍ സാബിറ , കെ.ടി. നിഖില്‍ എന്നിവര്‍ നേതൃത്വം നല്കി.