പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗത്വ കാമ്പയിന്
1576513
Thursday, July 17, 2025 5:35 AM IST
കോഴിക്കോട്: കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ പത്തിന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അംഗത്വ കാമ്പയിനും അംശദായ കുടിശിക നിവാരണവും സംഘടിപ്പിക്കും.
18നും 60നും ഇടയില്‍ പ്രായമുള്ള, രണ്ടുവര്‍ഷം പ്രവാസജീവിതം നയിച്ചവര്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാം. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശദായത്തില്‍ കുടിശിക വരുത്തിയവര്‍ക്ക് പിഴ ഇളവോടെ കുടിശിക അടച്ചു തീര്‍ക്കാനുളള അവസരവും കാമ്പയിനില്‍ ഉണ്ടാകും. പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ആവശ്യമായ രേഖകള്‍ സഹിതം കാമ്പയിന് നടക്കുന്ന സ്ഥലങ്ങളില്‍ എത്തണം.
കോഴിക്കോട് റീജിയണിലെ കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മറ്റ് പത്ത് ജില്ലകളിലും കാമ്പയിന് നടത്താനും സെപ്റ്റംബര്‍ അവസാനത്തോടെ എല്ലാ ജില്ലകളിലും അംഗത്വ കുടിശികനിവാരണ കാമ്പയിനുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്മാന് അഡ്വ. ഗഫൂര്‍ പി. ലില്ലീസ് അറിയിച്ചു. ഫോൺ: 9847874082, 9447793859.