ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
1576503
Thursday, July 17, 2025 5:20 AM IST
കോഴിക്കോട്: ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റിക്കാര്‍ഡ് ജേതാവ് ബോചെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു.
അത്തോളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന് ചടങ്ങില്‍ മുഖ്യാതിഥിയായി. മൊടക്കല്ലൂര്‍ എംഎംസി ഹോസ്പിറ്റലിനു സമീപം മലീക ടവറിലാണ് ബ്രഹ്മി ടീയുടെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തിക്കുന്നത്.
ബോചെ ബ്രഹ്മി ടീ വാങ്ങുന്നവര്‍ക്ക് ടീ പാക്കറ്റിനൊപ്പം ലഭിക്കുന്ന സ്ക്രാച്ച് ആൻഡ് വിന് കാര്‍ഡിലൂടെ ഫ്ലാറ്റുകള്‍, കാറുകള്‍, ടൂ വീലറുകള്‍, ഐ ഫോണുകള്‍, ബോചെ പബ്ബില്‍ നിന്നും ഒരു കുപ്പി ബോചെ പാനീയം, ടീ പാക്കറ്റ്, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കാഷ് വൗച്ചര്‍ എന്നീ സമ്മാനങ്ങള്‍ നേടാം.
കൂടാതെ സ്ക്രാച്ച് ആൻഡ് വിന് കാര്‍ഡിലൂടെ ദിവസേന ആയിരക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ നേടാം.