പു​ല്ലൂ​രാം​പാ​റ: അ​ര​നൂ​റ്റാ​ണ്ടു കാ​ല​മാ​യി ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന പു​ല്ലു​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി​യി​ലേ​ക്ക്. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് 9.30 ന് ​ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന വി​ളം​ബ​ര​ജാ​ഥ​യോ​ടെ ന​ട​ക്കും.

ആ​ദ്യ​കാ​ല ഗു​രു​ക്ക​ന്മാ​രും 50 ബാ​ച്ചു​ക​ളി​ലെ​യും പ്ര​തി​നി​ധി​ക​ളും തി​രി​ക​ത്തി​ച്ചു ന​ൽ​കും. ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ ഭ​ദ്ര ദീ​പം തെ​ളി​ക്കു​ന്ന​തോ​ടു ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.

പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ൺ​സ​ൺ, കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ് പാ​ല​ക്കാ​ട്ട്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് മു​കാ​ല, എ​ച്ച്എം ജോ​ളി ഉ​ണ്ണി​യേ​പ്പി​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.