പിക്കപ്പ് വാൻ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു തകർന്നു ; മൂന്ന് പേർക്ക് പരിക്ക്
1576746
Friday, July 18, 2025 5:17 AM IST
നാദാപുരം: വിഷ്ണുമംഗലം പുഴയുടെ പാലത്തിന്റെ കൈവരിയിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ഇടിച്ചു കയറി തകർന്നു. വ്യാഴാഴ്ച്ച പുലർച്ചെയാണ് അപകടം. കല്ലാച്ചി ഭാഗത്ത് നിന്ന് വളയം ഭാഗത്തേക്ക് പോവുകയായിരുന്ന വാനാണ് അപകടത്തിൽപെട്ടത്.
വളയം സ്വദേശികളായ ചെക്കോറ്റ അശ്വന്ത് (26), ചെക്കോറ്റ ജിഷ്ണുജിത്ത് (22), ചെറ്റക്കണ്ടി മണത്തണേമ്മൽ അശ്വിൻ (26) എന്നിവർക്കാണ് പരിക്കേറ്റത്. വാനിന്റെ മുൻഭാഗവും പാലത്തിന്റെ കൈവരിയും തകർന്നു. മലയോരത്ത് പെയ്ത കനത്ത മഴയിൽ പുഴ നിറഞ്ഞൊഴുകുന്ന അവസ്ഥയിലായിരുന്നു.
വിഷ്ണുമംഗലം ബണ്ടിന്റെ മുകളിൽക്കൂടി പോകുന്ന പാലത്തിൽ നിന്ന് വാഹനം താഴെ വീഴാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. വളയം പോലീസും, ഫയർ ഫോഴ്സും സ്ഥലത്തെത്തി അപകടത്തിൽപെട്ട വാൻ നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.