കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ ജൂബിലി നിറവിൽ
1576747
Friday, July 18, 2025 5:17 AM IST
കോഴിക്കോട്: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ സുവർണ ജൂബിലി വർഷത്തിൽ പ്രവേശിച്ചു. ജൂബിലി പ്രവർത്തനങ്ങളുടെ പ്രാരംഭമായി 12 അംഗ കോർ കമ്മിറ്റി രൂപീകരണം നടന്നു.
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുളിക്കലിന്റെ നേതൃത്വത്തിൽ നടന്ന കോർ കമ്മിറ്റി രൂപീകരണ യോഗത്തിൽ സ്കൂൾ മാനേജ്മെന്റ്, പിടിഎ, അധ്യാപക- അനധ്യാപക പ്രതിനിധികൾ പങ്കെടുത്തു.
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുളിക്കൽ ചെയർമാനും സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. എബിൻ മാടശേരി വൈസ് ചെയർമാനും ഹെഡ്മാസ്റ്റർ റോഷിൻ മാത്യു കൺവീനറും സ്റ്റാഫ് സെക്രട്ടറി സി. അന്നമ്മ തോമസ് ട്രഷററുമായാണ് കമ്മിറ്റി രൂപീകരിച്ചത്.
24ന് ഉച്ചയ്ക്ക് 2.30 ന് വിപുലമായ സ്വാഗത സംഘം രൂപീകരിക്കുവാൻ തീരുമാനിച്ചു. കണ്ണോത്തിന്റെ അക്ഷര വെളിച്ചമായി 1976 ജൂൺ മാസത്തിലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.