വടകരയില്‍ വാഹന പരിശോധന: നിരവധി വാഹനങ്ങള്‍ക്ക് പിഴയിട്ടു
1576753
Friday, July 18, 2025 5:17 AM IST
വടകര: ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം വടകരയില്‍ നടത്തിയ പ്രത്യേക വാഹനപരിശോധനയില്‍ നിയമം ലംഘിച്ച് വാഹനമോടിച്ചവര്‍ക്കെതിരേ നടപടി സ്വീകരിച്ചു. ടാക്സും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇന്‍ഷൂറന്‍സും ഇല്ലാതെ വാഹനമോടിക്കല്‍, നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാതിരിക്കല്‍, നിരോധിത എയര്‍ ഹോണ്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്.
ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത 10 ഇരുചക്രവാഹന യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കി. ഹസാര്‍ഡ് ഗുഡ്സ് കൊണ്ടുപോകുന്ന വാഹനങ്ങള്‍ പരിശോധിച്ചതില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഇത്തരം അഞ്ചു വാഹനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിച്ചു.
റോഡ് നികുതി ഇല്ലാതെയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൃത്യമായി പ്രദര്‍ശിപ്പിക്കാതെയും സര്‍വ്വീസ് നടത്തിയ റോഡ് നിര്‍മാണ കമ്പനിയുടെ വാഹനങ്ങള്‍ക്കെതിരെയും പിഴ ചുമത്തി. സര്‍വ്വീസ് നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വടകര ആര്‍ടിഒ പി.രാജേഷ് അറിയിച്ചു.