ബദിയടുക്കയില്‍ ബൈബിള്‍ കണ്വന്ഷന്
1244443
Wednesday, November 30, 2022 12:47 AM IST
ബദിയടുക്ക: കേരള സഭ നവീകരണത്തോടനുബന്ധിച്ച് കാസര്‍ഗോഡ് സോണിന്റെ നേതൃത്വത്തില്‍ നടത്തുന്ന ബൈബിള്‍ കണ്വന്ഷന് നാളെമുതല്‍ ഡിസംബര്‍ നാലു വരെ ബദിയടുക്ക സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും. ആദ്യദിനത്തില്‍ വൈകുന്നേരം അഞ്ചിന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് തലശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി കാര്‍മികത്വം വഹിക്കും. ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍, ഫാ. ജോര്‍ജ് വള്ളിമല എന്നിവര്‍ സഹകാര്‍മികരായിരിക്കും. ബൈബിള്‍ വായന മാസാചരണത്തിന്റെ രൂപതാതല ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ.സ്റ്റാനി പെരേര, ഫാ.ഡോ.ടോം ഓലിക്കരോട്ട്, ഫാ.ബെന്നി പുത്തന്‍നട എന്നിവര്‍ സംബന്ധിക്കും. നാലിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന തിരുക്കര്‍മങ്ങളില്‍ മാനന്തവാടി രൂപത സഹായമെത്രാന്‍ ഡോ.അലക്സ് താരാമംഗലം കാര്‍മികത്വം വഹിക്കും. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൗണ്‍സലിംഗിനും സൗകര്യമുണ്ടായിരിക്കും.