ചെ​ര്‍​ക്ക​ള: മാ​ര്‍​ത്തോ​മാ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ല്‍ ലി​റ്റി​ല്‍ കൈ​റ്റ്‌​സി​ന്‍റെ യൂ​ണി​റ്റ് ആ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഭി​ന്ന​ശേ​ഷി വി​ദ്യാ​ല​യ​ത്തി​ല്‍ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​ത്.

ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റോ​ജി എം. ​ജോ​സ​ഫ്, സി​ഇ​ഒ ഡോ. ​അ​ന്‍​വ​ര്‍ സാ​ദ​ത്തി​ന്‍റെ​യും പ്ര​ത്യേ​ക സ​ഹാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ള്ള കു​റ​വ്, ഭാ​ഷ​പ​ര​മാ​യ പ​രി​മി​തി എ​ന്നി​വ​യെ​ല്ലാം മ​റി​ക​ട​ന്നു​കൊ​ണ്ടാ​ണ് ലി​റ്റി​ല്‍ കൈ​റ്റ്‌​സി​ന്‍റെ യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത്.

ലി​റ്റി​ല്‍ കൈ​റ്റ്‌​സ് ജി​ല്ലാ മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍ അ​ബ്ദു​ൾ ഖാ​ദ​ര്‍ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​മാ​ത്യു ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ര്‍​ക്ക​ള സെ​ന്‍​ട്ര​ല്‍ ജി​എ​ച്ച്എ​സ്എ​സ് ലി​റ്റി​ല്‍ കൈ​റ്റ്‌​സ് യൂ​ണി​റ്റ് മാ​ര്‍​ത്തോ​മ്മാ സ്‌​കൂ​ളി​ലെ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് അം​ഗ​ങ്ങ​ള്‍​ക്കു​ള്ള യൂ​ണി​ഫോം സൗ​ജ​ന്യ​മാ​യി ന​ല്‍​കി.

സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ടി. ​ബെ​ന്‍​സി, അ​ര്‍​ഷാ​ദ്, ഡോ. ​കെ. ജ​യ​രാ​ജ്, എ.​കെ. ബി​ന്ദു, ബിജു ​ഏ​ബ്ര​ഹാം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ടി.​ ജോ​ഷി​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.